ഇനി ഓണക്കാലം, പാടം പൂക്കുകയും വയലുകള്‍ പൂവിടുകയും ചെയ്യുന്ന കാലം.
ഓല തുമ്പ് ഊഞ്ഞാല്‍ കെട്ടിയാടുന്ന കാറ്റും, മാനത്തെ തുടിപ്പും,പൂക്കളുടെ ഗന്ധവും
പേറുന്ന നന്മയുടെ നാളുകള്‍. തുംബയുടെയും, ചെത്തിയുടെയും മണവും മനസ്സും ഓര്‍മയുടെ താളുകളില്‍
ഞാന്‍ ഇപ്പോഴും കുറിച്ച് വെക്കുന്നു. മുക്കുറ്റിയുടെ ഇതളുകള്‍ പേറുന്ന കൂന്തലിന്റെ എണ്ണ മണക്കുന്ന
ഗന്ധം....നാവില്‍ ഉപ്പേരിയുടെ സ്വാദുപോലെ, ഓരോ പ്രഭാതവും എന്‍റെ മനം കുളിര്‍പിക്കുന്നു.
അന്ന് അത്തത്തിനു തുംബയാണ് കളം
തുമ്പക്കുടം തലേന്ന് പറിച്ചു വെക്കും. കുളിച്ചു ചാണകം മെഴുകിയ മുറ്റത്ത് നിലവിളക്ക് കൊളുത്തി, വേണം കളം ഇടാന്‍.
അത് അതിരാവിലെ ഉള്ള ജോലി ആണ്. അത് കഴിഞ്ഞു വേണം സ്കൂളില്‍ പോകാന്‍.ആ സമയം
ഓണ പരീക്ഷയും തുടങ്ങും.പഠിക്കണം,പൂക്കള്‍ പറിച്ചു വെക്കണം, കുറെ ജോലി
ഉണ്ട്.ഇന്നത്തെ പോലെ അന്ന് പൂക്കള്‍ വില്പനയ്ക്ക് വരാറില്ല.
കണ്ട പറമ്പില്‍ ഒക്കെ നടന്നു പൂക്കള്‍ പറിക്കും. അതില്‍ കാക്കപ്പൂ നുള്ളിയെടുക്കാന്‍ ആണ് പണി.
കുറച്ചേ അത് കിട്ടു.അത് കൊണ്ടു കളത്തിന്റെ പ്രഥമ സ്ഥാനം കാക്ക പൂവിനു തന്നെ.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ